മലയാളി താരം മിന്നു മണി മിന്നിച്ചു ; ഓസ്ട്രേലിയ എ തരിപ്പണമായി

Date:

ഗോൾഡ് കോസ്റ്റ്: ഇന്ത്യ ‘എ’ക്കെതിരായ വനിത ടെസ്റ്റിന്റെ ആദ്യദിനം തന്നെ തകർന്ന് തരിപ്പണമായി ആസ്ട്രേലിയ എ. നായികയും മലയാളിയുമായ ഓഫ് സ്പിന്നർ മിന്നു മണിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 212 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് വഴങ്ങിയാണ് മിന്നു മണി അഞ്ചു പേരുടെ വിക്കറ്റ് പിഴുതത്. ലെഗ് സ്പിന്നർ പ്രിയ മിശ്ര നാല് വിക്കറ്റ് വീഴ്ത്തി.

71 റൺസെടുത്ത ജോർജിയ വോളാണ് ആസ്ട്രേലിയൻ നിരയിലെ ടോപ് സ്കോറർ. ഗ്രേസ് പാർസൺസ് 55 പന്തിൽ 35 റൺസും മയ്തലാൻ ബ്രോൺ 49 പന്തിൽ 30 റൺസും നേടി. അഞ്ചു താരങ്ങൾ രണ്ടക്കം കണ്ടതേയില്ല.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റിന് 100 റൺസ് എന്ന നിലയിലാണ്. ശ്വേത സെഹ്റാവത്തും (40) തേജൽ ഹസാബ്നിസുമാണ് (31) ക്രീസിൽ. പ്രിയ പൂനിയ (15 പന്തിൽ ഏഴ്), സുഭ സതീഷ് (28 പന്തിൽ 22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...