Wednesday, July 22, 2026

മലയാളി താരം മിന്നു മണി മിന്നിച്ചു ; ഓസ്ട്രേലിയ എ തരിപ്പണമായി

Date:

ഗോൾഡ് കോസ്റ്റ്: ഇന്ത്യ ‘എ’ക്കെതിരായ വനിത ടെസ്റ്റിന്റെ ആദ്യദിനം തന്നെ തകർന്ന് തരിപ്പണമായി ആസ്ട്രേലിയ എ. നായികയും മലയാളിയുമായ ഓഫ് സ്പിന്നർ മിന്നു മണിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 212 റൺസിന് എല്ലാവരും പുറത്തായി. 58 റൺസ് വഴങ്ങിയാണ് മിന്നു മണി അഞ്ചു പേരുടെ വിക്കറ്റ് പിഴുതത്. ലെഗ് സ്പിന്നർ പ്രിയ മിശ്ര നാല് വിക്കറ്റ് വീഴ്ത്തി.

71 റൺസെടുത്ത ജോർജിയ വോളാണ് ആസ്ട്രേലിയൻ നിരയിലെ ടോപ് സ്കോറർ. ഗ്രേസ് പാർസൺസ് 55 പന്തിൽ 35 റൺസും മയ്തലാൻ ബ്രോൺ 49 പന്തിൽ 30 റൺസും നേടി. അഞ്ചു താരങ്ങൾ രണ്ടക്കം കണ്ടതേയില്ല.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റിന് 100 റൺസ് എന്ന നിലയിലാണ്. ശ്വേത സെഹ്റാവത്തും (40) തേജൽ ഹസാബ്നിസുമാണ് (31) ക്രീസിൽ. പ്രിയ പൂനിയ (15 പന്തിൽ ഏഴ്), സുഭ സതീഷ് (28 പന്തിൽ 22) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച്...

പാലാ നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു, ദിയ ബിനു പുറത്ത്; പ്രതിപക്ഷ അവിശ്വാസ പ്രമേയം പാസായി

കോട്ടയം :പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ...

ഭക്ഷണ ബില്ലിനൊപ്പം സേവന ചാർജും! ; നിരവധി റസ്റ്റാറന്റുകൾക്ക് നോട്ടീസും പിഴയും

(Fictional image)മുംബൈ : റസ്റ്റാറന്റുകളിൽ ഭക്ഷണത്തിൻ്റെ വിലയ്‌ക്കൊപ്പം ബില്ലിൽ സേവനചാർജ് കൂടി...