Saturday, January 17, 2026

‘ആരോപണം എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും’ – രഞ്ജിത്ത്

Date:

കോഴിക്കോട് : ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച്  പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ‘ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് – രഞ്ജിത്ത് പറഞ്ഞു.

”എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. എന്ന് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി സ്ഥാനം ഏറ്റെടുത്തോ അന്ന് തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തില്‍ പുറത്തുവന്നത്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല.”

”എങ്കിലും എനിക്കിത് തെളിയിച്ചേ പറ്റുള്ളൂ. എനിക്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂള്ളു, അതില്‍ ഒരു ഭാഗം നുണയാണെന്ന്. പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളാണ് നടത്തിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്ത് തന്നെ ആയിരുന്നാലും ഞാന്‍ നിയനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ സത്യം എന്തെന്ന് ലോകം അറിഞ്ഞേ പറ്റുള്ളു.”

”അത് എന്റെ സുഹൃത്തുക്കളുമായും വക്കീല്‍ ഓഫീസുമായി ഞാന്‍ ബന്ധപ്പെട്ട് കഴിഞ്ഞു. കേരള സര്‍ക്കാറിനെതിരെ സിപിഐഎം എന്ന പാര്‍ട്ടിക്കെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരും അവര്‍ക്ക് മുന്നില്‍ പോര്‍മുഖത്ത് എന്ന പോലെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും സംഘടിതമായി ആക്രമിക്കുന്നുണ്ട്. ഈ ചെളിവാരി എറിയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നില്‍ എന്റെ പേരാണ് ഉള്ളത്.”

”സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക സ്ഥാനത്തില്‍ തുടരുക എന്നത് ശരിയല്ല എന്ന് തോന്നി. നിയമനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. അത് അത്ര വിദൂരമല്ല. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത് എന്ന് എന്റെ ബോധ്യമാണ്. അതുകൊണ്ട് ഞാന്‍ രാജി വയ്ക്കുന്നു”  രഞ്ജിത്ത് പുറത്ത് വിട്ട ശബ്ദസന്ദേശം ഇങ്ങനെ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....

ഹരിശങ്കറിന് പകരം കാളീരാജ് മഹേശ്വർ കൊച്ചി കമ്മീഷണര്‍; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന്...

‘ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധം’ ; 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതെവിട്ട് ഹൈക്കോടതി

കൊച്ചി : വിചാരണക്കോടതി ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധമെന്ന്...