തൃശൂർ എടിഎം കവർച്ചാസംഘം നാമക്കല്ലിൽ പിടിയിൽ ; ‘തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമു‌ട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.

Date:

നാമക്കൽ : തൃശൂരിലെ എടിഎം കവർച്ചാസംഘത്തെ തമിഴ്നാട്ടിലെ നാമക്കല്ലിൽ വെച്ച് പിടികൂടി. മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെ തമിഴ്നാട് പൊലീസാണ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായി പറയുന്നു. ഒരു പൊലീസുകാരനു പരുക്കേറ്റിട്ടുണ്ട്. ഹരിയാന സ്വദേശികളാണ് പിടിയിലായവർ.
.

മോഷണസംഘം സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. തൃശൂരിലെ മൂന്നിടങ്ങളിലായി വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കൊള്ള നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.

മാപ്രാണത്തുനിന്ന് 30 ലക്ഷം, കോലഴിയിൽ നിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്. വെള്ള കാറിലാണ് സംഘമെത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉൾപ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് സൂചന. തൃശൂരിലെ അതിർത്തികളിലെല്ലാം കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Thrissur ATM robbery gang nabbed at Namakall; One person was killed in an encounter with the Tamil Nadu police.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വാളയാർ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ രാഷ്ട്രീയം :  ആരോപണവുമായി മന്ത്രി എംബി രാജേഷ്

പാലക്കാട് : വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്ന...

ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും കൂടുന്നു, ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ; ഒരു വർഷത്തിനിടയിൽ ഇത് രണ്ടാമത്തെ വർദ്ധന

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച്  ഇന്ത്യൻ റെയിൽവെ....

പരീക്ഷാഹാളിൽ പ്രസവം! ; ബിഎ പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയത്

പട്ന : ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ ബിഎ പരീക്ഷ എഴുതുന്നതിനിടെ ഗർഭിണിയായ...

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പ്രതിമാസം 1000 രൂപ ധനസഹായം ; ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്ക്കരിച്ച...