സൂപ്പർ താരം വിജയയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സമ്മേളനം ഇന്ന്

Date:

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയയുടെ തമിഴക വെട്രി കഴകം പാർട്ടി ആദ്യ സമ്മേളനത്തിനൊരുങ്ങി. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഇന്ന് വൈകിട്ടാണ് യോഗം.

പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാക വിജയ് ഉയർത്തും. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാർട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി തെരഞ്ഞെടുപ്പ്  കമ്മീഷൻ്റെ അംഗീകാരവും നേടിക്കഴിഞ്ഞു. തമിഴ് നാട് രാഷ്ട്രീയത്തിൽ വിജയ് ഉണ്ടാക്കാൻ പോകുന്ന ചലനങ്ങളായിരിക്കും വരും നാളുകളിൽ ഇനി ഏവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...

‘തുടർഭരണം നൽകിയ സമ്മാനം’: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനായിയെന്നും അതിന് കാരണം...