19കാരിയെ കാമുകനും കൂട്ടുകാരും ചേർന്ന് ബലാത്സംഗം ചെയ്തു ; പ്രതികൾ അറസ്റ്റിൽ

Date:

ഭുവനേശ്വർ: 19 വയസ്സുകാരിയായ കോളജ് വിദ്യാർത്ഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർത്ഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിലാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു.

തന്റെ പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയെന്ന് അതിജീവിത പറഞ്ഞു. വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും ആരോപണമുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽ നിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു.

സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. 2036ഓടെ ഒഡീഷയെ സ്ത്രീകൾക്കു വേണ്ടിയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേസ് വെളിച്ചത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പി എം ശ്രീയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സി പി ഐ ;  ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ബഹിഷ്ക്കരിക്കും 

ആലപ്പുഴ : പിഎംശ്രീ വിഷയത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി സിപിഐ....

‘ആസിയാൻ കാഴ്ചപ്പാടിന് എപ്പോഴും ഇന്ത്യയുടെ പിന്തുണയുണ്ട്’; ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി :  ആസിയാൻ കാഴ്ചപ്പാടിനെ എന്നും പിന്നുണക്കുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്ന്...

ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു

ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ...