ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്; മാർഗ്ഗ നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Date:

കൊച്ചി: ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോ​ഗിക്കുന്ന പായ്ക്കിം​ഗ് വസ്തുക്കൾ സംബന്ധിച്ച് മാർ​ഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ. ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു. 

തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ​ഗ്രേഡ് അല്ലാത്ത പായ്ക്കിം​ഗ് വസ്തുക്കൾ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോ​ഗിക്കുന്നതിലൂടെ ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രമല്ല,  രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.

എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത്. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർ​ഗ്​ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ​ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോ​ഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിൽ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി പോലീസ്; കാലിന് വെടിയേറ്റ പ്രതികള്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി തമിഴ്‌നാട്...

ഛത്തീസ്ഗഡിൽ നിർബ്ബന്ധിത മതപരിവർത്തനം വിലക്കുന്ന ബോർഡുകൾ; ‘ഭരണഘടനാ വിരുദ്ധമല്ലെന്ന് ‘ ഹൈക്കോടതി

ചത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം വിലക്കുന്ന ബോർഡുകൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമല്ലെന്ന്...

സുബീൻ ഗാർഗിൻ്റെ മരണം കൊലപാതകം തന്നെ ;  ഡിസംബർ 8-നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

  ഗുവാഹത്തി : ഗായകൻസുബീൻഗാർഗിനെ  സിംഗപ്പൂരിൽ വെച്ച് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി അസം...

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

തിരുവനതപുരം : 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനായി...