വീട്ടുജോലി ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ച പതിനെട്ടുകാരിയെ പിതാവ് പ്രഷർകുക്കർകൊണ്ട് തലയ്ക്കടിച്ചു കൊന്നു

Date:

ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിന്‍റെ പേരിൽ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മുകേഷ് പര്‍മര്‍ കൊലപ്പെടുത്തിയത്. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ  പോലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ മാളിലെ ജീവനക്കാരിയായ ഗീത, വീട്ടുജോലികള്‍ ചെയ്തുതീര്‍ക്കണമെന്ന് മകളോട് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോയത്. ഹേതാലിയും അനുജന്‍ മായാങ്കും മുകേഷുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ്, അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതെ വിശ്രമത്തിലായിരുന്നു.

വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി   മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതിൽ ക്ഷുഭിതനായ മുകേഷ് പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ തലയിൽ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പുറത്ത് കളിച്ചുകൊണ്ടിരുന്ന മായാങ്ക്, ഹേതാലിയുടെ കരച്ചില്‍കേട്ട്
ഓടിയെത്തിയപ്പോള്‍ ചേച്ചി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറയുന്നു. മായാങ്ക് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്  വീട്ടിലെത്തിയ ഗീത മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും    ഹേതാലിയുടെ ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതിയ മാനം ; കന്നി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി  ഇന്ത്യ

മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി...

വാഷിംഗ്ടണ്‍ സുന്ദര്‍ രക്ഷകനായി ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

(Photo Courtesy : BCCI/X) ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ  ഇന്ത്യക്ക്  അഞ്ച് വിക്കറ്റ്...