‘പുഷ്പ 2: ദ റൂൾ’ : പ്രദർശനം കാത്ത് ലോകമാകെ 12000 സ്ക്രീനുകൾ ; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Date:

കൊച്ചി : സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ഇന്ന് ആരംഭിച്ചു. ഡിസംബർ അഞ്ചിനാണ് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസാവുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസ് ചെയ്യും. 

‘പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ആവേശം നിറച്ചു കഴിഞ്ഞു. ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗം ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിരിക്കുമെന്നാണ്
ട്രെയിലർ വിളിച്ചു പറയുന്നത്. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.   ശ്രീവല്ലിയായി രശ്മികയുടെ  അഭിനയമുഹൂർത്തങ്ങളും രണ്ടാം ഭാഗത്തിലും കിടപിടിക്കുന്നതാണെന്നാണ് സംസാരം. എല്ലാം കൊണ്ടും ‘പുഷ്പ ദ റൂളി’നായുള്ള കാത്തിരിപ്പിന് ആവേശം ജനിപ്പിക്കുന്നതാണ് ട്രെയിലർ.  മാസ് ഡയലോഗുകളും മാസ്മരിക സംഗീതവും ആക്ഷൻ വിരുന്നും നിറഞ്ഞ ഒരു ദൃശ്യവിരുന്നു തന്നെയാവും രണ്ടാം ഭാഗം എന്നാണ് ട്രെയിലർ വീക്ഷിച്ച പ്രേക്ഷകരുടെ വിലയിരുത്തൽ

ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഒരു മാസം മുമ്പേ കേരളത്തിലെ ‘പുഷ്പ 2 ഫാൻസ് ഷോ’ ടിക്കറ്റുകൾ വിറ്റ് തീർന്നു കഴിഞ്ഞു. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനം നടത്തുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്തപറയുന്നത്. തിയേറ്ററുകള്‍ ഇന്നുവരെ കാണാത്ത അമ്പരപ്പിക്കുന്ന റിലീസിങ് ഉത്സവം തന്നെ കാഴ്ചവെക്കാനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും തയ്യാറെടുത്തിട്ടുള്ളത്.

ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കൺ സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹി നിവാസികൾക്ക് കണ്ണീർ മഴ തന്നെ ശരണം!; കൃത്രിമ മഴ പരീക്ഷണം അമ്പേ പരാജയം

ന്യൂഡൽഹി : ഡൽഹിയിൽ ഏറെ കൊട്ടിഘോഷിച്ച 'ക്ലൗഡ്സീഡിംഗ്' പരീക്ഷണം പരാജയം.   മലിനീകരണത്തിനെതിരായി കൃത്രിമ മഴ...

പിഎം ശ്രീ: സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎസ്എഫ്  വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം :  പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിനെതിരെസംസ്ഥാനത്ത് ബുധനാഴ്ച  യുഡിഎസ്എഫ്...