Monday, November 16, 2026

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

Date:

കൊച്ചി: നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ നടന്റെ വസതിയിലായിരുന്നു താമസം. അമ്മയുമായി അതീവ ഹൃദയബന്ധമാണ്  ലാലിനുണ്ടായിരുന്നത്. എത്ര തിരക്കുകൾക്കിടയിലും അമ്മയെ പരിചരിക്കാനായി അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനം പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌ക്കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. 89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...

അത്ഭുതപ്പെടുത്തുന്നു ചൈന; ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം പറത്തി ചരിത്രമെഴുതി!

ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ്...