സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; ഡിസം.5 മുതൽ പ്രാബല്യത്തിൽ

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധന ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ദ്ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മീഷൻ നിര്‍ദ്ദേശം നല്‍കി.

വേനല്‍കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. 2025 – 26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ദ്ധന  മാത്രമെ കമ്മീഷന്‍ അംഗീകരിച്ചുള്ളു. 2026 – 27 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 9 പൈസയുടെ വര്‍ദ്ധന ശുപാര്‍ശ ചെയ്‌തെങ്കിലും കമ്മീഷന്‍ പരിഗണിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി നിര്‍ദ്ദേശവും കമ്മിഷന്‍ തള്ളി.

1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് വര്‍ദ്ധിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025 – 26ല്‍ 24 പൈസയും 2026 – 27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ദ്ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്.

വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ദ്ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയ്യാറാക്കിയ ശേഷം റഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. കീഴ്വ | -ഴക്കമനുസരിച്ച് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്.

റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വർദ്ധനവില്ല ∙

മീറ്റര്‍ വാടക വര്‍ദ്ധനവില്ല.

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം സ്റ്റേകളില്‍ (കൃഷി, ഡയറി ഫാം, മൃഗസംരക്ഷണം മേഖലകളില്‍) ഹോം സ്റ്റേ രീതിയില്‍ ഗാര്‍ഹിക നിരക്ക് ബാധകമാക്കി. ∙

പ്രൈവറ്റ് ഹോസ്റ്റലുകളുടെ താരിഫില്‍ ശരാശരി 30% വരെ ഇളവ്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വര്‍ദ്ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍ നിന്ന് 2000 കിലോവാട്ടായി ഉയര്‍ത്തി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിര്‍ത്തി.

കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് 5 പൈസയുടെ  വർദ്ധന.

വ്യാവസായ മേഖലയുടെ താൽപര്യം കണക്കിലെടുത്ത് ശരാശരി 1 മുതല്‍ 2 ശതമാനം നിരക്ക് വര്‍ദ്ധന മാത്രമെ അംഗീകരിച്ചുള്ളൂ.

10 കിലോ വാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ വര്‍ദ്ധനവില്ല. എനര്‍ജി ചാര്‍ജില് യൂണിറ്റിന് 5 പൈസയുടെ വര്‍ദ്ധനവ് മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ഏകദേശം ഒരു ലക്ഷത്തോളം വ്യവസായങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പകല്‍ സമയത്ത് 10 ശതമാനം ഇളവ് പരിഗണിക്കുമ്പോള്‍ വ്യവസായങ്ങള്‍ക്ക് ബില്ലില്‍ കുറവ് ലഭിക്കും.

സോളര്‍ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവു വരുത്തി. ഏകദേശം അഞ്ച് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിലേക്ക് 4,864 അപേക്ഷകൾ ; 3000 എണ്ണം  അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ...

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...