Tuesday, January 20, 2026

കൊച്ചി മെട്രോയുടെ കാക്കനാട് പാത നിർമ്മാണം: റോഡുകളുടെ പുനർവികസനത്തിലും വാഹനങ്ങൾ വഴിതിരിച്ചുവിടലിലും ആശയക്കുഴപ്പം

Date:

കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള പിങ്ക് പാത നിർമ്മാണ ജോലികൾക്കായി സിവിൽ ലൈൻ റോഡ് തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബദൽ റോഡുകൾ പുനർവികസനം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധിയാവുന്നു ഫണ്ടിൻ്റെ ദൗർലഭ്യമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.

മെട്രോയുടെ പിങ്ക് പാത നിർമ്മാണ ജോലിക്കൾക്കായി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് വഴിതിരിച്ചുവിടുന്ന റോഡുകൾ പൂർണ്ണമായും പുനർവികസിപ്പിച്ചെടുക്കണമെന്നാണ് കെഎംആർഎല്ലിൻ്റെ ആവശ്യം.
സിവിൽ ലൈൻ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എല്ലാ ഹെവി ഗുഡ്‌സ് കാരിയറുകളും ആവശ്യമെങ്കിൽ മറ്റ് വാഹനങ്ങളും ബദൽ റോഡുകളിലൂടെ തിരിച്ചുവിടണമെന്ന് കെഎംആർഎൽ ശനിയാഴ്ച നടന്ന അവലോകന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

കൊച്ചി കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള പുതിയ റോഡിലെയും സിവിൽ ലൈൻ റോഡിന് സമാന്തരമായി പോകുന്ന പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള വെണ്ണല ഹൈസ്‌കൂൾ റോഡ്-പാലച്ചുവട്-കാക്കനാട് പാതയിലെയും കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് മെട്രോ അധികൃതർ ചൂണ്ടിക്കാട്ടി. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള ഇടപ്പള്ളി-വൈറ്റില എൻഎച്ച് ബൈപാസിൽ നിന്ന് കിഴക്കോട്ട് പോകുന്ന ചക്കരപറമ്പ് റോഡിലെയും മറ്റ് ബൈറോഡുകളിലെയും തടസ്സങ്ങൾ നീക്കാൻ സമാനമായ കൈയേറ്റ വിരുദ്ധ ഡ്രൈവ് ഉപയോഗപ്പെടുത്തേണ്ടിവരും.

വെണ്ണല എച്ച്എസ് ജംക്‌ഷൻ, പാലച്ചുവട് ജംക്‌ഷൻ, ആലിൻചുവട് ജംക്‌ഷൻ എന്നിവ വീതികൂട്ടാൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് വിവിധ ഏജൻസികളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകളുടെയും റസിഡൻ്റ്‌സ് അസോസിയേഷനുകളുടെയും ഭാരവാഹികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ഇൻഫോപാർക്കിലേക്കുള്ള ഐടി പ്രൊഫഷണലുകളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് പുതിയ റോഡും വെണ്ണല എച്ച്എസ് റോഡും 15 മീറ്ററായി വികസിപ്പിക്കണമെന്ന ആവശ്യം നിലവിൽ കൊച്ചി കോർപ്പറേഷൻ്റെ മാസ്റ്റർ പ്ലാനിൽ ഉള്ളതാണ്.

നിർണായകമായ ഈ രണ്ട് റോഡ് വികസിപ്പിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ സർക്കാരിൽ നിന്ന് ഫണ്ട് കണ്ടെത്തുമെന്ന് കെഎംആർഎല്ലിൻ്റെ പ്രതീക്ഷ. “വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമായ ഈ റോഡുകളിലെ 22 ഇലക്ട്രിക്, ടെലികോം പോസ്റ്റുകളിൽ ഏഴെണ്ണം ഞങ്ങൾ മാറ്റി സ്ഥാപിച്ചു. ബാക്കിയുള്ളവരെ ഉടൻ മാറ്റി സ്ഥാപിക്കും. ജില്ലാ കലക്‌ടർ ഉറപ്പുനൽകിയതനുസരിച്ച്, റവന്യൂ വകുപ്പ് രണ്ട് റോഡുകളുടെയും അതിർത്തി അടയാളപ്പെടുത്തണം, അങ്ങനെ കൈയേറ്റങ്ങൾ കണ്ടെത്തി നീക്കം ചെയ്യാം. സർക്കാരും കൊച്ചി കോർപ്പറേഷനും പിഡബ്ല്യുഡിയും തങ്ങളുടെ പങ്ക് വഹിച്ചാൽ സിവിൽ ലൈൻ റോഡിന് സമാന്തരമായി പോകുന്ന രണ്ട് റോഡുകളും മറ്റുള്ളവയും പുനർവികസിപ്പിക്കാൻ കെഎംആർഎൽ സഹായിക്കും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ചക്കരപറമ്പ്-വെണ്ണല-സീപോർട്ട് എയർപോർട്ട് റോഡ് പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിന് അനുയോജ്യമായ സമയമാണിത്.” കെഎംആർഎൽ അധികൃതർ പറഞ്ഞു.

ബദൽ റോഡുകളുടെ വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ കൊച്ചി കോർപ്പറേഷന് കത്ത് നൽകണമെന്ന് അറിയിച്ച മേയർ എം. അനിൽകുമാർ, സിവിൽ ലൈൻ റോഡിലെ ബാരിക്കേഡിംഗ് കാരണം ബൈറോഡുകളിലൂടെ അധിക വാഹനങ്ങൾ കടന്നുവരാൻ സാദ്ധ്യതയുള്ളതിനാൽ കാക്കനാട് ഇൻഫോപാർക്ക് വരെ മെട്രോ പാലം നിർമ്മിക്കാൻ കെഎംആർഎൽ നഗരസഭയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

5 കരാറുകൾ, 7 വലിയ പ്രഖ്യാപനങ്ങൾ! യുഎഇ പ്രസിഡൻ്റിൻ്റെ ഇന്ത്യ സന്ദർശനം അതിപ്രധാനമെന്ന് വിലയിരുത്തൽ 

ന്യൂഡൽഹി : ഇന്ത്യ-യുഎഇ ഉച്ചകോടിയെ ഹ്രസ്വവും  വളരെ പ്രധാനപ്പെട്ടതുമായ ഒരു സന്ദർശനമാണെന്ന്...

ഓഫീസ് മുറിയില്‍ ഡിജിപിയുടെ രതിക്രീഡകൾ ; അശ്ലീല വിഡിയോ പുറത്ത്,

ബംഗളൂരൂ : കര്‍ണാടകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട്  സംസ്ഥാന പോലീസ് മേധാവിയുടെ...

ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ; ‘ഡിഐജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന്...

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...