Saturday, January 17, 2026

ഡൽഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി ; രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Date:

ന്യൂഡൽഹി : ഡൽഹിയിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേൽക്കും.  ഇതോടെ ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രിയായി രേഖയുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർ‌എസ്‌എസ് നേതാവും ബിജെപിയിലെ മറ്റൊരു പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത.

വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്താണ് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത സൽഹി നിയമസഭയിലെത്തുന്നത്. 29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഖയുടെ വിജയം.

ഫെബ്രുവരി 8 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ നിർണായക വിജയത്തെത്തുടർന്ന്, ഡൽഹിക്കായി ഒരു വനിതാ മുഖ്യമന്ത്രിയെ ബിജെപി നിർദ്ദേശിക്കുമെന്ന് ധ്വനിയുണ്ടായിരുന്നു.  രേഖ ഗുപ്തയുടെ പേരും പ്രധാന സ്ഥാനാർത്ഥികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡൽഹിയിൽ വലിയ വോട്ടർ അടിത്തറയുള്ള ബനിയ സമുദായത്തിൽ നിന്നുള്ള നേതാവെന്ന നിലയിൽ രാജ്യതലസ്ഥാനത്തെ  നയിക്കാൻ രേഖയെ പാർട്ടി നിയമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദർ മഹാജൻ എന്നീ മൂന്ന് നേതാക്കളുടെ പേരുകൾ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നെങ്കിലും അവസാനം നറുക്ക് വീണത് രേഖഗുസ്തയ്ക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല ; മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ തന്നെ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.  തിരുവല്ല ജുഡീഷ്യൽ...

അനധികൃത പാർക്കിങ്ങിനെതിരെ കടുത്ത നടപടി ; ഏഴ് ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 23,771 നിയമലംഘനം, പിഴ ഈടാക്കിയത് 61,86,650 രൂപ!

തിരുവനന്തപുരം: അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുമായി കേരള പോലീസ്....

ഹരിശങ്കറിന് പകരം കാളീരാജ് മഹേശ്വർ കൊച്ചി കമ്മീഷണര്‍; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന്...

‘ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധം’ ; 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതെവിട്ട് ഹൈക്കോടതി

കൊച്ചി : വിചാരണക്കോടതി ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധമെന്ന്...