അഹമ്മദാബാദ് വിമാന ദുരന്തം: ബിജെ മെഡിക്കൽ കോളേജിലെ മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 5 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

Date:

അബുദാബി : അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരണപ്പെട്ട ബിജെ മെഡിക്കൽ കോളജിലെ  വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമായി ആറുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രമുഖ ഡോക്ടറും വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷംഷീർ വയലിൽ. വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി ജീവൻ നഷ്ടപ്പെട്ട എംബിബിഎസ് വിദ്യാർത്ഥികളായ രാജസ്ഥാനിലെ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യൻ രജ്പുത്, ഗുജറാത്തിലെ രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ നൽകും.

മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റിതേഷ് കുമാർ ശർമ്മ ഉൾപ്പെടെ ഗുരുതരമായ പരുക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിലേക്ക് വിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിങ് ഹാളും തകർന്നുപോയി.

മെഡിക്കൽ പഠനകാലത്തെ ഹോസ്റ്റൽ അന്തരീക്ഷവും കൂട്ടായ്മകളും ഓർക്കുമ്പോൾ ഈ ദുരന്തം വ്യക്തിപരമായി ഏറെ വേദനാജനകമാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിലുമുള്ള സ്വന്തം വിദ്യാർത്ഥി ജീവിതകാലത്തെ ഹോസ്റ്റൽ ഓർമ്മകൾ അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. വിദ്യാർത്ഥികളുടെയും അവരുടെ ചുറ്റുപാടുകളുടെയും അവസ്ഥ തനിക്ക് സുപരിചിതമാണ്. ആരോഗ്യ സേവനം സ്വപ്നം കണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ ദാരുണ സംഭവം.

ദുരന്തത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും അവരുടെ കുടുംബാംഗങ്ങൾക്ക് താങ്ങും തണലുമാകാനുമാണ് ഈ സഹായം. ദുരന്തബാധിതരായ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി സഹകരിച്ച് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഡോ. ഷംഷീർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...

‘സർക്കാരിന്റെ നിലപാട് ആത്മഹത്യപരം, കേരളത്തിലെവിദ്യാഭ്യാസ സമൂഹത്തെ മുഴുവനായി വഞ്ചിച്ചു ‘ ; വി. ശിവൻകുട്ടിക്കെതിരെ എഐഎസ്എഫ്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി...

‘മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃക’ – രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു

പാല : മാനവവികസന സൂചികകളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണെന്ന്‌ രാഷ്‌ട്രപതി...

ശബരിമല സ്വര്‍ണ്ണക്കവർച്ച: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി...