Wednesday, June 10, 2026

വിവാഹനിശ്ചയം കഴിഞ്ഞ് 12 ദിവസം ; പ്രതിശ്രുത വധുവിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്ത് കുൽദീപ് യാദവ്

Date:

(Photo courtesy: Social Media )

മുംബൈ : ടീം ഇന്ത്യയുടെ സ്റ്റാർ ബൗളർ കുൽദീപ് യാദവിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് ദിവസം 12 കഴിഞ്ഞതേയുള്ളൂ. അതിനിടയിൽ തന്നെ പ്രതിശ്രുത വധുവിൻ്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്ന ഡിലീറ്റ് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

കുൽദീപിൻ്റെ ബാല്യകാല സുഹൃത്ത് വൻഷിക തന്നെയായിരുന്നു പ്രതിശ്രുത വധു. വിവാഹനിശ്ചയം നടന്നത് ജൂൺ 4 ന്  ലഖ്‌നൗവിൽ. ചടങ്ങിൽ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കറുത്ത സ്യൂട്ടിൽ കുൽദീപ് യാദവും വെളുത്ത ഗൗൺ ധരിച്ച് പ്രതിശ്രുത വധു വൻഷികയും ചടങ്ങിൽ തിളങ്ങി നിന്നു. കുൽദീപ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട തന്റെ പ്രതിശ്രുത വധുവിനോടൊപ്പമുള്ള ഓരോ ഫോട്ടോയും ക്രിക്കറ്റ് ആരാധകർ ആവേശത്തോടുകൂടിയാണ് സ്വീകരിച്ചത്.

അതുകൊണ്ടു തന്നെ പെട്ടെന്നൊരു ദിവസം ആ ഫോട്ടോകൾ ഡിലീറ്റ് ചെയ്ത് കണ്ടപ്പോൾ ആരാധകരും ഏറെ ആശങ്കയിലാണ്. എന്തുകൊണ്ടായിരിക്കും കുൽദീപ് വിവാഹനിശ്ചയ ചിത്രങ്ങൾ നീക്കം ചെയ്തത്. ജൂൺ 20 മുതൽ തുടങ്ങുന്ന 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട കുൽദീപിൽ നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകാൻ കാരണമെന്തായിരിക്കാം – തൻ്റെ പ്രിയ ആരാധകർക്ക് സോഷ്യൽ മീഡിയയിൽ തലപുകഞ്ഞ് ചർച്ച ചെയ്യാൻ വലിയൊരു വിഷയം നൽകിയിരിക്കുകയാണ് കുൽദീപ് യാദവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...

ടി വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ മകൾ വീണക്ക്...

ട്രംപിൻ്റെ 1,00,000 ഡോളർ എച്ച്-1ബി വിസ ഫീസ് റദ്ദാക്കി യുഎസ് ഫെഡറൽ ജഡ്ജി

(Photo courtesy: X)വാഷിംങ്ടൺ : വിദേശങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാനായി...