സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

Date:

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് എന്ന വിജയലക്ഷ്യം 38.3 ഓവറിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ്മ 121 റൺസും വിരാട് കോഹ്‌ലി 74 റൺസും നേടി പുറത്താകാതെ നിന്നു.

അതേസമയം, പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ  ഇന്ത്യൻ ടീം ഡക്‌വർത്ത് ലുയിസ് നിയമപ്രകാരവും  അഡലെയ്ഡ് ഏകദിനത്തിൽ 2 വിക്കറ്റിനും ജയിച്ച് ഓസ്‌ട്രേലിയ 2-1ന് പരമ്പര നേടി.

ആതിഥേയർ മുന്നോട്ടുവെച്ച 237 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ജോഷ് ഹേസൽവുഡ് ആണ് ശുഭ്മാൻ ഗില്ലിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. 168 റൺസിൻ്റെ കൂട്ടുംകെട്ടുയർത്തി രണ്ടുപേരും പുറത്താകാതെ നിന്നു.

രോഹിത് 125 പന്തിൽ 13 ഫോറും മൂന്ന് സിക്സുമായി 121 റൺസ് നേടി. രോഹിതിന്റെ 33-ാം ഏകദിന സെഞ്ച്വറിയാണിത്. മറുഭാഗത്ത്, കോഹ്‌ലി 81 പന്തിൽ നിന്ന് ഏഴ് ഫോർ ഉൾപ്പെടെ 74 റൺസ് നേടി   75-ാം ഏകദിന അർദ്ധസെഞ്ച്വറിയും പൂർത്തിയാക്കി.

സിഡ്നിയിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവും ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയും പ്ലെയിങ് ഇലവനിൽ ഇടം നേടി. പകരം, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗും പുറത്തിരുന്നു. ഓസ്ട്രേലിയ സേവ്യർ ബാർട്ട്ലെറ്റിന് പകരം നഥാൻ എല്ലിസിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി ഒരു മാറ്റം കൊണ്ടുവന്നു.

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ ഏകദിന ക്രിക്കറ്റിന്റെ റെക്കോർഡ് അത്ര മികച്ചതല്ല. ഈ ഗ്രൗണ്ടിൽ ഇന്ത്യൻ ടീം 23 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ആറ് മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു മത്സരം സമനിലയിൽ കലാശിച്ചു . സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ആകെ 20 ഏകദിന മത്സരങ്ങൾ നടന്നിട്ടുണ്ട്. ഈ കാലയളവിൽ, ഇന്ത്യൻ ടീം മൂന്ന് മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ, അതേസമയം ഓസ്‌ട്രേലിയൻ ടീം 16 മത്സരങ്ങളിൽ വിജയിച്ചു. ഇരു ടീമുകളും തമ്മിലുള്ള ഒരു മത്സരം സമനിലയിൽ അവസാനിച്ചു.


ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 155 ഏകദിനങ്ങളാണ് ഇതുവരെ കളിച്ചത്. ഇതിൽ 86 എണ്ണത്തിൽ ഓസ്ട്രേലിയ വിജയിച്ചു, 59 എണ്ണത്തിൽ ഇന്ത്യയും.10 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...

പോറ്റി വിറ്റ സ്വർണ്ണം പിടിച്ചെടുത്തു ; ശബരിമല സ്വർണ്ണക്കവർച്ച അന്വേഷണത്തിൽ കൂടുതൽ പുരോഗതി

ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.കർണാടകയിലെ വ്യാപാരി...