ബംഗ്ലാദേശ് പ്രതിഷേധത്തിൽ 30-ലധികം പേർ കൊല്ലപ്പെട്ടു : ഇന്ത്യൻ പൗരർക്ക്‌ എംബസിയുടെ ജാഗ്രതാ നിർദ്ദേശം

Date:

Photo – Courtesy/AP

ധാക്ക: ബംഗ്ലാദേശിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ധാക്കയിലെ ഇന്ത്യൻ എംബസി. അവശ്യ കാര്യങ്ങൾക്കായല്ലാതെ പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യരുതെന്നാണ്‌ നിർദ്ദേശം. ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് തെരുവുകളിൽ അക്രമം വ്യാപകമാകുന്നതിനിടെയാണ് ജാഗ്രതാ നിർദ്ദേശം. പ്രക്ഷോഭം ബംഗ്ലാദേശിലെ പല നഗരങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. ട്രെയിനുകൾ, മെട്രോ, ഇൻ്റർനെറ്റ് എന്നിവ തകർന്നു. ഒരു ടിവി സ്റ്റേഷനും തീയിട്ടു.

ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള പൊലീസ്‌ നടപടിയില്‍ പതിനൊന്നാം ക്ലാസ്സുകാരനടക്കം 30 ലധികം പേരാണ് കൊല്ലപ്പെട്ടത്. 2500 പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ആറുപേർ കൊല്ലപ്പെട്ടതില്‍ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വീണ്ടും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ധാക്കയിലടക്കം വിവിധയിടങ്ങളിൽ പൊലീസും ഭരണകക്ഷിയായ അവാമി ലീഗിന്റെ ആയുധമേന്തിയ പ്രവർത്തകരും വിദ്യാർത്ഥികളുമായി ഏറ്റുമുട്ടി.

കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത്‌ സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാ​ഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക്‌ മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ്‌ വിദ്യാർത്ഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്‌. പ്രതിഷേധം ശക്തമായതോടെ, ധാക്ക സർവ്വകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. എന്നാൽ, വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...