Friday, March 20, 2026

ബംഗ്ലാദേശിൽ സം​ഗീത പരിപാടിക്ക് നേരെയും അക്രമം; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി

Date:

(Photo Courtesy : X)

ധാക്ക: ബംഗ്ലാദേശിൽ ഗായകൻ ജെയിംസിന്റെ സം​ഗീത പരിപാടിക്ക് നേരെയും അക്രമം. ബോളിവുഡ് ഹിറ്റുകളായ ഭീഗി ഭീഗി, അൽവിദ എന്നിവയിലൂടെ പ്രശസ്തനായ റോക്ക് ഗായകൻ ജെയിംസിന്റെ ഫരീദ്പൂരിലെ സംഗീത പരിപാടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് പരിപാടി റദ്ദാക്കി.

ധാക്കയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഫരീദ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനത്തിൻ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു പരിപാടി. എന്നാൽ, ഒരു കൂട്ടം അക്രമികൾ വേദിയിലേക്ക് ബലം പ്രയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുകയും ജനക്കൂട്ടത്തിന് നേരെ ഇഷ്ടികകളും കല്ലുകളും എറിയുകയും ചെയ്തു. അക്രമികളെ വിദ്യാർത്ഥികൾ ചെറുത്തുനിന്നെങ്കിലും, പ്രാദേശിക അധികാരികളുടെ നിർദ്ദേശത്തെത്തുടർന്ന് ഒടുവിൽ സംഗീതപരിപാടി റദ്ദാക്കി. സംഭവത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

‘നാഗർ ബൗൾ’ എന്ന റോക്ക് ബാൻഡിലെ പ്രധാന ഗായകനും, ഗാനരചയിതാവും, ഗിറ്റാറിസ്റ്റുമാണ് ജെയിംസ്. ബംഗ്ലാദേശിൽ ജെയിംസ് വളരെ ജനപ്രിയനാണ്. സമീപകാലത്ത്, തീവ്ര ഇസ്ലാമിക തീവ്രവാദികൾ കലാകാരന്മാർക്ക് നേരെ അക്രമമഴിച്ചുവിടുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ടെന്ന് സാംസ്ക്കാരിക പ്രവർത്തകർ ആരോപിച്ചു. ഛായാനൗട്ട്, ഉഡിച്ചി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങൾ, കലാകാരന്മാർ, പത്രപ്രവർത്തകർ, പത്ര ഓഫീസുകൾ എന്നിവ ആക്രമിക്കപ്പെട്ടു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു.

ബംഗ്ലാദേശിൽ വളർന്നുവരുന്ന അസഹിഷ്ണുതയുടെ അടയാളമാണ് പരിപാടി റദ്ദാക്കിയതെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ പറഞ്ഞു. സാംസ്ക്കാരിക കേന്ദ്രമായ ഛായാനൗട്ട് കത്തിച്ചുകളഞ്ഞിരിക്കുന്നു. സംഗീതം, നാടകം, നൃത്തം, പാരായണം, നാടോടി സംസ്ക്കാരം എന്നിവയുടെ പ്രചാരണത്തിലൂടെ മതേതരവും പുരോഗമനപരവുമായ അവബോധം വളർത്തിയെടുക്കുന്നതിനായി നിർമ്മിച്ച ഉഡിച്ചി എന്ന സംഘടനയും ഇല്ലാതാക്കിയെന്നും അവർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ 

ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്

ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ...

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...