സർക്കാർ ഫണ്ടുകളിൽ തിരിമറി; എസ്ബിഐ, പിഎൻബി ഇടപാടുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കർണാടക

Date:

ബെംഗളൂരു∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. ഈ ബാങ്കുകളിലുള്ള സർക്കാർ ഫണ്ടുകളിൽ തിരിമറി ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. കർണാടക ധനവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സർക്കാർ വകുപ്പുകൾക്കും കൈമാറിയത്.

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബാങ്കുകളിലുമുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാനും ഇവിടെ നിക്ഷേപിച്ചിട്ടുള്ള പണം എത്രയും വേഗം പിൻവലിക്കാനുമാണ് നിർദേശം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റു സർക്കാർ സ്ഥാനങ്ങൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാവുക. ഈ ബാങ്കുകളിൽ ഇനി നിക്ഷേപം നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...