Sunday, March 29, 2026

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; ഇത്തവണ ജലമേള ഓണാഘോഷങ്ങള്‍ക്കൊപ്പം

Date:

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്‍റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് കമ്മിറ്റിയിൽ പൊതുവായ നിർദ്ദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം. ഇത്തവണത്തെ ജലമേളക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും.

നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി. കഴിഞ്ഞ വർഷത്തെ ജലമേള നടത്തിപ്പ് മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ചെയർമാനായ ജില്ലാ കളക്ടറുടെ ഇടപെടലാണ് സംഘാടനം മികച്ചതാക്കിയതെന്നും ഇതിന് ജില്ലാകളക്ടറെ അനുമോദിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...