Thursday, August 20, 2026

‘ഞാൻ ചെറുത്, പാർട്ടി എത്രയോ വലുത്’ – കെ സുധാകർൻ്റേത് വൈകി ഉദിച്ച വിവേകം

Date:

ന്യൂഡൽഹി: വൈകി ഉദിച്ച വിവേകവുമായി കെ സുധാകരൻ. ‘ഞാൻ എവിടേയും പോകാനില്ല. കോൺഗ്രസുകാരനായി തുടരും. ഞാൻ എത്രയോ ചെറുത്. പാർട്ടിയാണ് വലുത്.” – നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാൻ്റ് നിരാകരിച്ചതിൽ പ്രതികരിച്ച് കെ സുധാകരൻ. ഇതോടെ കീറാമുട്ടിയായി നിന്ന കോൺഗ്രസിൻ്റെ കണ്ണൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച്  നിലനിന്നിരുന്ന  അനിശ്ചിതത്വത്തിന് തിരശ്ശീല വീണു.

“പാർട്ടിയിൽ തുടരും, പ്രവർത്തിക്കും. പുതിയപുതിയ കാര്യങ്ങളുമായി മുമ്പോട്ടു പോകും. സ്ഥാനാർത്ഥിത്വം നിഷേധിച്ചതല്ലേയുള്ളൂ. പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലല്ലോ. സ്വതന്ത്രനായി മത്സരിക്കില്ല. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും.

എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ്. പാർട്ടിയെ വെല്ലുവിളിക്കാനാണ്. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. അതനുസരിച്ച് മുമ്പോട്ട് പോകും.” കെ. സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആയുധങ്ങളുമായിപ്പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്; ബന്ദികളാക്കിയ 10 പേരിൽ 6 ഇന്ത്യക്കാർ

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...