Monday, March 30, 2026

ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബറിൽ ; പുതിയ സീസൺ സ്റ്റാൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

Date:

ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയൊമ്പതാമത് സീസൺ അടുത്ത ഒക്ടോബറിൽ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള നടപടിക്ക് ഗ്ലോബൽ വില്ലേജ് അധിക‍ൃതർ തുടക്കം കുറിച്ചു. റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ശീതളപാനീയ കേന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നതിന് അധികൃതർ അപേക്ഷ ക്ഷണിച്ചു. സംരംഭകർ, ഷെഫുമാർ, ബിസിനസുകാർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പേക്ഷ സമർപ്പിക്കേണ്ട്. പുതിയ ആശയങ്ങൾക്കും രുചികൾക്കും പ്രാധാന്യം നൽകുന്ന വിധത്തിലാണ് ഭക്ഷണ ശാലകളും ശീതളപാനീയ കേന്ദ്രങ്ങളും ഒരുക്കുക. ജൂലായ് 11 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.

1997ൽ പ്രവർത്തനം തുടങ്ങിയ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും ആഗോള കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയെട്ടാമത് സീസൺ കഴിഞ്ഞ ഏപ്രിലിലാണ് പൂർത്തിയായത്. 10 കോടി ആളുകൾ ഇതുവരെ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചു. കഴിഞ്ഞ വർഷം മാത്രം ഒരു കോടി സന്ദർശകരെത്തി. അടുത്ത ഒക്ടോബർ മുതൽ ഏപ്രിൽ വരെയാകും ഇരുപത്തിയൊമ്പതാമത് സീസൺ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സതീശൻ്റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി; എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡുമായി പ്രതിപക്ഷ നേതാവിന് മറുപടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവ് വി ഡി സതീശന്റെ പൊതു...

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...