Wednesday, March 18, 2026

കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് അണ്ണാമലൈയെ വിലക്കി ഡിഎംകെ മന്ത്രിയുടെ മകൻ; പകരം കൈയ്യിൽ വാങ്ങി

Date:

ചെന്നൈ :കഴുത്തിൽ മെഡൽ അണിയിക്കുന്നതിൽ നിന്ന് ബിജെപി നേതാവ് കെ അണ്ണാമലൈയെ വിലക്കി തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജയുടെ മകൻ സൂര്യ രാജ ബാലു. പകരം അത് കൈയിൽ സ്വീകരിച്ചു. -ാമത് സംസ്ഥാന ഷൂട്ടിംഗ് ഗെയിംസിൽ മുഖ്യാതിഥിയായ അണ്ണാമലൈ ചടങ്ങിന്റെ ഭാഗമായി വിജയികൾക്ക് മെഡൽ ദാനം ചെയ്യുന്നതിനിടെയാണ് തനിക്ക് ലഭിച്ച മെഡൽ കഴുത്തിലണിയാക്കാൻ ശ്രമിച്ചത് സൂര്യ വിലക്കിയത്. പകരം കയ്യിൽ സ്വീകരിച്ച സൂര്യയെ അണ്ണാമലൈ തോളിൽ തട്ടി അഭിനന്ദിച്ചു.

തമിഴ്‌നാട്ടിൽ സമാനമായ ഒരു സംഭവം കുറച്ച് ദിവസങ്ങൾക്കു മുൻപും നടന്നിരുന്നു. തിരുനെൽവേലിയിലെ മനോന്മണിയം സുന്ദരനാർ സർവ്വകലാശാലയുടെ 32-ാമത് ബിരുദദാന ചടങ്ങിൽ, ഡോക്ടറൽ വിദ്യാർത്ഥിനിയായ ജീൻ ജോസഫ് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വേദിയിൽ തന്നെ ഉണ്ടായിരുന്ന വൈസ് ചാൻസലറിൽ നിന്ന് സ്വീകരിച്ചു.

ഡിഎംകെയുടെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയായ ജീൻ ജോസഫ് പിന്നീട് താൻ എടുത്ത നിലപാടിൻ്റെ കാരണം വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു – “ഗവർണറുടെ ‘തമിഴ്-തമിഴ്നാട് വിരുദ്ധ’ പ്രവൃത്തിയോടുള്ള പ്രതിഷേധമാണിതെന്നും  ദ്രാവിഡ മാതൃകയിൽ ഞാൻ വിശ്വസിക്കുന്നതിനാലും വൈസ് ചാൻസലർ എന്ന നിലയിൽ തമിഴിനായി ധാരാളം കാര്യങ്ങൾ ചെയ്തതിനാലും, അദ്ദേഹത്തിൽ നിന്ന് മാത്രമെ ബിരുദം സ്വീകരിക്കൂ എന്ന് ഞാൻ തീരുമാനമെടുത്തു.”

പ്രശസ്തി നേടുന്നതിനായി ഡിഎംകെ അംഗങ്ങൾ നടത്തിയ നിന്ദ്യമായ നാടകമാണിതെന്ന് അപലപിച്ച അണ്ണാമലൈ സ്കൂളുകളിലും സർവ്വകലാശാലകളിലും താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം കൊണ്ടുവരുന്നതിനെ അപഹസിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...