ചൈനയിൽ അതിഭീകര മഴ തുടരുന്നു : ഗാർസുവിൽ വെള്ളപ്പൊക്കത്തിൽ ഇന്ന് 10 മരണം, 33 പേരെ കാണാതായി ; രക്ഷാപ്രവർത്തനം തുടരുന്നു

Date:

ബീജിംഗ് : ചൈനയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 40 പേർ മരിച്ചതായി റിപ്പോർട്ട്. തലസ്ഥാനമായ ബീജിംഗ് വെള്ളത്തിനടിയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവെ സ്റ്റേഷനുകളും വെള്ളക്കെട്ടിലമർന്നു. നിരവധി കാറുകൾ ഒലിച്ചു പോയി. വൈദ്യുതിയില്ലാതെ 130 ഗ്രാമങ്ങൾ ഇരുട്ടിലായി. 30-ലധികം സ്ഥലങ്ങളിൽ റോഡുകൾ തകർന്നു. 1 ലക്ഷം പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചതായും വാർത്തയുണ്ട്.

വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിൽ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരിച്ചതായും 33 പേരെ കാണാതായെന്നും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച മുതൽ പെയ്യുന്ന പേമാരിയെ തുടർന്ന് യുഷോങ് കൗണ്ടിയിൽ വെള്ളപ്പൊക്കവും ലാൻഷോ നഗരത്തിനടുത്തുള്ള പർവ്വതപ്രദേശങ്ങളിൽ  മണ്ണിടിച്ചിലുമുണ്ടായി. സിങ്‌ലോങ് പർവ്വതമേഖലയിൽ വൈദ്യുതി, ഫോൺ സേവനങ്ങൾ തടസ്സപ്പെട്ടു. നാല് ഗ്രാമങ്ങളിലായി 4,000-ത്തിലധികം താമസക്കാരുടെ ജീവിതം ദുസ്സഹമായി.

ചൈനയുടെ മറ്റ് ഭാഗങ്ങൾ പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ മഴയെ പ്രതിരോധിക്കുന്നതിനിടെയാണ് ഗാൻസുവും ദുരന്തം സംഭവിച്ചിരിക്കുന്നത്. തെക്കൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ, പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും ഭീകര മഴയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. , അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും, അഴുക്കുചാലുകൾ തുറക്കാനും, നഗര തെരുവുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനും രക്ഷാപ്രവർത്തകർ തിരക്കുകൂട്ടുകയാണ്. കനത്ത വെള്ളപ്പൊക്കത്തിൽ റോഡുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു. ചില പ്രദേശങ്ങളിൽ ഭൂഗർഭ കേബിളുകൾ പോലും തുറന്നു. ഒറ്റപ്പെട്ടയിടങ്ങളിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടനുഭവിക്കുകയാണ് രക്ഷാ പ്രവർത്തകർ.

കനത്ത മഴയെ തുടർന്ന് വിമാന സർവ്വീസുകൾ തടസ്സപ്പെട്ടു – ഗ്വാങ്‌ഷൂവിലെ ബായുൻ വിമാനത്താവളം ബുധനാഴ്ച 360 ലധികം വിമാനങ്ങൾ റദ്ദാക്കുകയും 300 ലധികം വിമാനങ്ങൾ വൈകിപ്പിക്കുകയും ചെയ്തു – കെട്ടിക്കിടക്കുന്ന വെള്ളപ്പൊക്കത്തിൽ കൊതുകുകൾ പെരുകുന്നതിലൂടെ പടരുന്ന ചിക്കുൻഗുനിയ കേസുകളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷം പ്രവിശ്യയിൽ ഇതിനകം 7,000 ത്തിലധികം അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജൂലൈ മുതൽ ചൈന ആഴ്ചകളോളം കഠിനമായ കാലാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഈ മാറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ഇതിനിടെ മാറ്റിപ്പാർപ്പിച്ചത്. കൃഷിഭൂമി നശിപ്പിക്കുകയും കോടിക്കണക്കിന് ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങളും വിളകളും അപകടത്തിലാവുകയും ചെയ്തു. ഗ്വാങ്‌ഡോംഗ്, ഹെബെയ്, ഇന്നർ മംഗോളിയ എന്നിവയുൾപ്പെടെ ഗുരുതരമായി മഴക്കെടുതി ബാധിച്ച പ്രവിശ്യകൾക്കായി സർക്കാർ 1 ബില്യൺ യുവാൻ (USD139 മില്യൺ) ൽ കൂടുതൽ ദുരിതാശ്വാസത്തിനായി അനുവദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...

അമേരിക്കയിൽ അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് ; വ്യോമയാന മേഖലയിലും പ്രതിസന്ധി, 1200 ലേറെ സർവ്വീസുകൾ റദ്ദാക്കി

വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും...