Friday, February 27, 2026

നടി ആക്രമിക്കപ്പെട്ട കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ ; ഗൂഢാലോചനയിൽ തെളിവുകൾ ഹാജരാക്കിയിട്ടും വിചാരണ നീതിപൂർവ്വം നടന്നില്ലെന്ന് ആരോപണം

Date:

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും ഗൂഢാലോചനയിൽ പരമാവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും വിചാരണ കോടതി അത് ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നും വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ഗൂഢാലോചന ശരിവെച്ച കോടതി ദിലീപിന്‍റെ കാര്യത്തിൽ ഈ തെളിവുകൾ പരിശോധിച്ചില്ല. പൾസർ സുനിയടക്കമുള്ള 6 പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകൾ ദിലീപിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ദിലീപ് അടക്കം 4 പ്രതികളെ വെറുതെ വിട്ടതിനെതിരെയും പൾസർ സുനിയടക്കമുള്ളവർക്ക് കുറഞ്ഞ ശിക്ഷ നൽകിയതും സർക്കാർ അപ്പീലിൽ ചോദ്യം ചെയ്യുന്നു. കൂട്ട ബലാത്സംഗം ആണ് നടിയ്ക്കെതിരെ നടന്നത്. എന്നാൽ വിചാരണ കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷായായ 20 വർഷം തടവാണ്. ഇത് ഞെട്ടിക്കുന്നതാണ്. സ്വകാര്യതയും അന്തസ്സിനെയും ബാധിക്കുന്ന രീതിയിൽ അതികൂരമായ ആക്രമണമാണ് നേരിട്ടത്. എന്നിട്ടും കുറഞ്ഞ ശിക്ഷ നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ പറയുന്നു.

നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്‍റെ കൈയ്യിൽ എത്തിയതിന്‍റെ തെളിവായിരുന്നു സഹോദരന്‍റെ ഫോണിൽ നിന്ന് കിട്ടിയ സീൻ ബൈ സീൻ വിവരണം. കോടതി നിർദ്ദേശ പ്രകാരം അഭിഭാഷകനാണ് ദീലീപിന് വേണ്ടി ദൃശ്യം കണ്ടത്. ഇത് എഴുതിയെടുക്കാൻ സാധാരണ നിലയിൽ കഴിയില്ല എന്നും വ്യക്തം. ഇത് നിർണായക തെളിവായിട്ടും കോടതി പ്രോസിക്യൂഷനെ വിശ്വസിച്ചില്ല. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് അപ്പീൽ. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നടത്തിയ പരാമർശം നീക്കണമെന്നും  അപ്പീലിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല; നിയമ പിന്‍ബലമുള്ള കേരള നേറ്റിവിറ്റി കാർഡ് ഉടൻ ലഭിക്കും’: മുഖ്യമന്ത്രി

തിരുവനന്തപുരം : ജനിച്ചുവളർന്ന മണ്ണിൽ ഒരാൾക്ക് പോലും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത്...

‘മാർച്ച് ആദ്യവാരം സ്ഥാനാർത്ഥി പ്രഖ്യാപനം’; പ്രചാരണം പിണറായി നയിക്കുമെന്ന് എംഎ ബേബി

(Photo Courtesy : ANI) ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യത്തിന് ‘ബൈ ബൈ!’; ബ്രിട്ടാസിനെപ്പോലെ ‘ഫയർ പവർ’ ഉള്ളവരെ തേടി കോൺഗ്രസ്

ന്യൂഡൽഹി : വൈകിയാണെങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പിലെങ്കിലും സാമുദായിക സമവാക്യം കൈവിടാൻ കോൺഗ്രസ്....