Friday, March 13, 2026

അമേരിക്കയിലെ സ്ക്കൂളിൽ വീണ്ടും വെടിവെയ്പ്പ് ; എട്ടും പത്തും വയസ്സുള്ള കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

Date:

വാഷിംഗ്ടൺ: അമേരിക്കയിൽ സ്കൂളിൽ വീണ്ടും വെടിവെയ്പ്പ്. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ രാവിലെ 8:45നാണ് സംഭവം.  വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്. ചില കുട്ടികളുടെ നില ഗുരുതരമാണെന്ന ആശങ്കയുണ്ട്.

ആക്രമണം നടത്തിയ റോബിൻ വെസ്റ്റ്മാൻ എന്ന ആൾ സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു. കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലേക്ക് അക്രമിയായ യുവാവ് ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നു. ക്ലാസ് തുടങ്ങുന്നതിന് മുൻപ് സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു; 6 ജീവനക്കാർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം  പടിഞ്ഞാറൻ ഇറാഖിൽ...

ഐപിഎൽ ഉദ്ഘാടന മത്സരം   ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുമോ?; വിധി ഇന്നറിയാം

ബംഗളൂരു : 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഉദ്ഘാടന...

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...