ഡി ജെ പാര്‍ട്ടിക്കിടെ മോശം പെരുമാറ്റം; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തി യുവതി

Date:

കൊച്ചി : കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ച് യുവതി. മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് യുവതി യുവാവിനെ ആക്രമിച്ചത്. എടശ്ശേരി ബാറില്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമ താരങ്ങള്‍ അടക്കം പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി നിര്‍ത്തിവെച്ചു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്.  ബിയര്‍ കുപ്പികൊണ്ടുള്ള കുത്തേറ്റ് യുവാവിന്റെ കഴുത്തിന്റെ താഴെ പരുക്കേറ്റു. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ശേഷം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യുവതി പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...