ഉണ്ണിക്കൃഷ്‌ണൻ പോറ്റി ദ്വാരപാലക ശിൽപ്പപീഠം ഒളിപ്പിച്ചത് ദേവസ്വം ബോർഡിനെ കുടുക്കാനായിരുന്നുവെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തൽ

Date:

തിരുവനന്തപുരം : ശബരിമലയിൽ നിന്ന്‌ എടുത്തുകൊണ്ടുപോയ ദ്വാരപാലക ശിൽപ്പപീഠം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ്‌ റൂമിൽ കൊണ്ടുവെച്ച്‌ ബോർഡിനെ കുടുക്കാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശ്രമിച്ചിരുന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗോള അയ്യപ്പസംഗമം നടക്കുന്നത് തടസ്സമായി. ദ്വാരപാലക ശിൽപ്പപീഠം 2021 മുതൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സുഹൃത്തായ വാസുദേവന്റെ വീട്ടിലായിരുന്നു. ബോർഡിന്റെ സ്‌ട്രോങ്‌ റൂമിൽ കൊണ്ടുവച്ച്‌ ഉ‍ൗമക്കത്തിലൂടെ ഹൈക്കോടതിയെ അറിയിക്കാനും അങ്ങനെ ബോർഡിനെ പ്രതികൂട്ടിലാക്കാനുമായിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് പീഠം കളവുപോയതായി ആരോപണമുയർത്തിയത്.

ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് ദേവസ്വം വിജിലൻസ്‌ നടത്തിയ അന്വേഷണത്തിൽ സെപ്‌തംബർ 28ന്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വെഞ്ഞാറമൂടിലെ സഹോദരിയുടെ വീട്ടിൽ നിന്നും പീഠം കണ്ടെത്തി. സെപ്‌തംബർ 13നാണ്‌ ഉണ്ണിക്കൃഷ്‌ണൻ പോറ്റി പീഠം ഇവിടെ എത്തിച്ചത്‌. വിജിലൻസ് ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്ന്‌ ലഭിച്ച പരസ്‌പര വിരുദ്ധമായ മൊഴികളിൽ നിന്നാണ്‌ പീഠം എവിടെയുണ്ടെന്ന്‌ മനസ്സിലാക്കി പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...