തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

Date:

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം. എടപ്പാൾ സ്വദേശി മുബാറക്കിന്റെ പണമാണ് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ പണം അടങ്ങിയ ബാഗ് സംഘം കവരുകയായിരുന്നു..

മെഡിക്കൽ ഷോപ്പിന്റെ വശത്തായി പണമടങ്ങിയ ബാഗ് വെച്ചതിന് ശേഷം ശുചിമുറിയിലേക്ക് പോയ തക്കം നോക്കി ഒരാൾ ബാ​ഗ് എടുത്ത് കടന്നുകളയുകയായിരുന്നു.  മുബാറക് പെട്ടെന്ന് തന്നെ മോഷണ ശ്രമം തടയാൻ ശ്രമിച്ചെങ്കിലും പണമടങ്ങിയ ബാഗുമായി സംഘം രക്ഷപ്പെട്ടു. ഇന്നോവ കാറിൽ വന്ന   സംഘമാണ് പണം കവർന്നത്. .

സംഭവത്തിൽ സംശയമുണ്ടെന്നും കുഴൽപ്പണ സാദ്ധ്യതയടക്കം തേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ 4.30നാണ് സംഭവം നടക്കുന്നത്

ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകള്‍ വ്യത്യസ്തമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. മുബാറക്കിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണ വിരുദ്ധ വികാരമില്ല’; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന...

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ 16 ദിവസം ജയിലിൽ ; ഒടുവിൽ ആശ്വാസമായി രാഹുൽ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സാമൂഹിക...

‘ഇടതുപക്ഷത്തെ അതൃപ്തർക്ക് യുഡിഎഫിലേക്ക് സ്വാഗതം’ : തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉൾക്കൊണ്ട് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : എല്‍ഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം വായു നിലവാരം അതീവ ഗുരുതരം;ദൃശ്യപരത ഭീതിതമാകുന്നു

ന്യൂഡൽഹി : കടുത്ത ശൈത്യം അനുഭവപ്പെടുന്ന ഉത്തരേന്ത്യ മൂടൽമഞ്ഞിൽ മുങ്ങി. ഡൽഹി,...