Sunday, January 18, 2026

ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം

Date:

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കവർച്ച കടത നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വി എസ് എസ് സിയിൽ നടത്തിയ പരിശോധനയിലാണ് നിർണ്ണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണ്ണം കുറവ് വന്നതായാണ് പരിശോധന റിപ്പോർട്ട്. 1998ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം വെളിവായത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.

നിശ്ചിത അളവ് സ്വർണ്ണകഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് വി എസ് എസ് സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വി എസ് എസ് സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട്‌ ആണിത്. ശബരിമലയിൽ വലിയ രീതിയിലുള്ള സ്വർണ്ണക്കവർച്ച നടന്നിട്ടുണ്ടെന്നതിന്  സ്ഥിരീകരണം നൽകുന്ന റിപ്പോർട്ടാണ് അടുത്ത ദിവസം കോടതിയിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന...

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...