ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Date:

കൊച്ചി : ലൈം​ഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട്  ഒളിവിൽ പോയ പാലക്കാട് രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. താൻ നിരപരാധിയാണെന്നും ഹർജിയിൽ‌ പറയുന്നു.

അതേസമയം പത്താംദിനവും രാഹുൽ ഒളിവിൽ തന്നെയാണ്. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തി.

വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന നടന്നത്.  പാർട്ടിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയെങ്കിലും പതിവ് പോലെ രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

തിരുവനന്തപുരം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ...

അമേരിക്കയിൽ പിരിച്ചുവിടൽ നടപടി തുടരുന്നു ; നവംബർ മാസം മാത്രം ജോലി നഷ്ടപ്പെട്ടത് 70,000ത്തിൽ അധികം പേർക്ക്

വാഷിങ്ടൺ : അമേരിക്കയിൽ കമ്പനികൾ ജീവനക്കാരെജോലിയിൽ നിന്ന് പരിച്ചുവിടുന്ന നടപടികൾ തുടരുന്നു....

‘സി എം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച്...

കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അപകടത്തിൽ നിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം : കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു....