Monday, January 26, 2026

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുവതിയെ മർദ്ദിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

Date:

തിരുവനന്തപുരം : പേയാട് ചിറ്റിലപ്പാറയിൽ ചികിത്സയിലിരിക്കെ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ്   ഭര്‍ത്താവ് രതീഷിൻ്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.  ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

വിദ്യയെ രതീഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും വിദ്യ മര്‍ദ്ദനമേറ്റ് അവശ നിലയിലായിരുന്നു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. രതീഷ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പത്മ അവാർഡിൽ തിളങ്ങി കേരളം! വിഎസിനും ജസ്റ്റിസ്  തോമസിനും പി നാരായണനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ന്യൂഡൽഹി : പരിസ്ഥിതി പ്രവർത്തക ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക്...

ആ 2.5 കോടി എവിടെ?; തന്ത്രി കണ്ഠര് രാജീവരരുടെ ബാങ്ക് നിക്ഷേപത്തിലെ ദുരൂഹത അന്വേഷിച്ച് എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കർച്ചാക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിക്കുന്ന തന്ത്രി കണ്ഠര് രാജീവരുടെ...