Tuesday, October 6, 2026

പത്മ അവാർഡിൽ തിളങ്ങി കേരളം! വിഎസിനും ജസ്റ്റിസ്  തോമസിനും പി നാരായണനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

Date:

ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാര തിളക്കത്തിൽ കേരളം. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് രാജ്യത്തിൻ്റെ ആദരം ലഭിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആചാര്യനും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കും.

സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും ആർ എസ് എസ് താത്വികാചാര്യനും ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപരും ആയിരുന്ന പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിനും അർഹരായി.

പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ വർഷം തോറും റിപ്പബ്ലിക് ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക സേവനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവ്വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...