കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ആയിഷ റിഷ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആണ്‍ സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നടക്കാവ് പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നു. മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന ആയിഷ റിഷയെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം കൊലപാതകം ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണ്‍ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു അനസ് മുഹമ്മദ് പറഞ്ഞു. പെണ്‍കുട്ടി യുവാവിന് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താന്‍ ആയിരിക്കും എന്നാണ് ആയിഷ റഷയുടെ സന്ദേശം.