Monday, September 21, 2026

സംസ്ഥാന സർക്കാർ ഓണം വാരാഘോഷം സെപ്തംബർ 3 മുതൽ 9 വരെ തലസ്ഥാന നഗരിയിൽ

Date:

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ നടക്കും. സെപ്തംബർ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സെപ്തംബർ 9ന് ഘോഷയാത്രയോടെ ഓണാഘോഷം സമാപിക്കും.

ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്‍റെ ഉത്സവപതാക ഉയർത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ൺ വൈകിട്ട് ഏഴിനും മന്ത്രി നിർവ്വഹിക്കും. ഫുഡ് ഫെസ്റ്റിവലിനും ഇന്ന് തുടക്കമാവും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരവും നടക്കും.

ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള വടംവലി മത്സരം വൈകിട്ട് അഞ്ചിന് സെൻട്രൽ സ്‌റ്റേഡിയത്തിലും നടത്തും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഈ മാസം 3 മുതൽ 9 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിരവധി കാലകാരൻമാർ പങ്കെടുക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമി‍ഴ്നടൻ രവി മോഹൻ എന്നിവർ സെപ്തംബർ 3 – ലെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...