കണ്ണൂരിലെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം;  ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സംശയം

Date:

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശനിയാഴ്ച പുലർച്ചെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായതായി സമീപവാസികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...