കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹതിൻ്റെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ
ശബരിമല ക്ഷേത്രത്തിലെ വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിലെ കൊടിമരം മാറ്റി സ്ഥാപിച്ചത് 2017-ലായിരുന്നു. അന്ന് അതിലുണ്ടായിരുന്ന വർഷങ്ങൾ പഴക്കമുള്ള 11 കിലോയോളം ഭാരം വരുന്ന പഞ്ചലോഹത്താൽ നിർമ്മിച്ച് സ്വർണ്ണം പൊതിഞ്ഞ
വാജിവാഹനം ദേവസ്വത്തിന് കൈമാറാതെ തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു.
ഇത് വിവാദമായതിനെ തുടർന്ന് വാജിവാഹനം തിരികെ നൽകാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നുവെങ്കിലും ബോർഡ് ഇത് തിരിച്ചെടുക്കാൻ തയ്യാറായില്ല. തുടർന്ന് വാജിവാഹനം തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അവകാശ അധികാരങ്ങളെ പറ്റി കോടതിയിൽ വാദങ്ങൾ നടക്കാനിരിക്കെയാണ് വാജിവാഹനം കോടതിയിലെത്തുന്നത്. ഇത് കൈവശം വെയ്ക്കാനുള്ള അധികാരം തന്ത്രിക്കുണ്ടെന്നാണ് നേരത്തെ കണ്ഠര് രാജീവര് അവകാശപ്പെട്ടത്.
