Thursday, February 19, 2026

ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിവീഴ്ത്തിയ യുവതിക്ക് ദാരുണാന്ത്യം

Date:

ലഖ്‌നൗ : ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ   ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇടാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍ നിന്ന് തള്ളി വീഴ്ത്തിയ ടിടിഇ സന്തോഷ് കുമാറിനെതിരെ ഇടാവ ജിആര്‍പി വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹിയിലേക്ക് ചികിത്സയ്ക്കായി പുറപ്പെട്ട ആരതി,  ടിക്കറ്റ് റിസര്‍വ്വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഇതേ തുടർന്നാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് ആദ്യം ആരതിയുടെ പഴ്‌സ് ട്രെയിനിന് പുറത്തേക്ക് എറിയുകയും പിന്നാലെ അവരെ പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരതി തല്‍ക്ഷണം മരിച്ചെന്നാണ് വിവരം.

ബുധനാഴ്ച, ഭര്‍ത്താനയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ആരതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ആദ്യം അപകട മരണമാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ടിടിഇ തള്ളിവീഴ്ത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരള ടൂറിസത്തിന്  റെക്കോർഡ് നേട്ടം ;2025 ൽ കേരളം സന്ദർശിച്ചത് 25.8 ദശലക്ഷം വിനോദസഞ്ചാരികൾ!  

കോഴിക്കോട് :  കേരള ടൂറിസത്തിന് ചരിത്ര നേട്ടം സമ്മാനിച്ച വർഷമായി 2025. ...

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ഫെബ്രുവരി 25 ന് മുഖ്യമന്ത്രി നിർവ്വഹിയ്ക്കും ; 178 വീടുകൾ കൈമാറും

കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട്...

നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം ജില്ലാ...

‘ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?’ ; തലസ്ഥാനനഗരിയിൽ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ ഉടനടി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി. ആറ്റുകാലമ്മ...