Thursday, April 9, 2026

സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ച കേസ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Date:

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി നിർദ്ദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

നേരത്തെ എറണാകുളം സെഷൻസ് കോടതിയിൽ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആലുവ റൂറൽ സൈബർ സ്റ്റേഷനിൽ ഹാജരായ ഗോപാലകൃഷ്ണനെ ഒന്നരമണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. തനിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത് ഗോപാലകൃഷ്ണൻ ആണെന്നാണ് കെ ജെ ഷൈനിൻ്റെ പരാതി.

കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ. യൂട്യൂബറായ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. കേസിൽ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയതും ഏറെ ചർച്ചയായിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഗോപാലകൃഷ്ണന്റെ ഫോൺ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെറ്റ നീക്കം ചെയ്തിരുന്നു. താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിനെ കുറിച്ചാണ് പോലീസ് ചോദിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...