Saturday, July 11, 2026

പാലക്കാട് ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് പണം’ ആരോപണം: കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

പാലക്കാട്‌ : എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ശേഷം സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

സംഭവത്തിൽ കോൺഗ്രസ് ചില ദൃശ്യങ്ങൾ പുറത്തുവിട്ടു. ഒരു വയോധികയ്ക്ക് വെള്ള ചുരിദാർ ധരിച്ച ഒരു സ്ത്രീ പണം നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സ്ത്രീ ബിജെപിയുടെ ദേശീയ നേതാവായ ശിവരാജ് സിങ് ചൗഹാൻ പാലക്കാട് പ്രചാരണത്തിന് വന്നപ്പോൾ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ കൂടി പുറത്തു വന്നതോടെ പണം നൽകിയത് ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന ആക്ഷേപം ശക്തമാകുകയായിരുന്നു.

വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്‍റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട്‌ പരിശോധിച്ച്  പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

പാലക്കാട് സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഏപ്രിൽ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാണ് പരാതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഉടൻ തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ സ്ഥലത്തേക്ക് അയച്ചെന്നും രത്തൻ യു കേൽക്കർ വിവരിച്ചു. ​മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ​തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും...

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ...