Friday, January 9, 2026

കൂട്ടുകാരനെ ക്ലാസിനിടെ എങ്ങനെ കൊല്ലാം? ; ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ

Date:

(Photo Courtesy : X)

ഡെൻലാൻ്റ് : സ്കൂളിലെ കമ്പ്യൂട്ടറിലൂടെ ഒരു പതിമൂന്നുകാരൻ ചോദിച്ചത് കേട്ട് അമ്പരന്ന് ചാറ്റ്ജിപിടി. ക്ലാസ് നടക്കുന്നതിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ചോദ്യം. യുഎസിലെ ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. എന്നാൽ, നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. ഉടനെ തന്നെ പോലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പോലീസും അധികൃതരും ഗൗരവത്തിലാണ് കാണുന്നത്. തുട‍ർ നടപടികൾക്ക് ശേഷം പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...