അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ

Date:

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ.  ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം  സെബർ പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. കേസിൽ BNS 75 (3) വകുപ്പ് കൂടി കൂട്ടി ചേർത്തിട്ടുണ്ട്. ലൈംഗിക  ചുവയോടെയുള്ള  പരാമർശം  നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. രാഹുലിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും സൈബറിടങ്ങളിൽ അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി ഞായറാഴ്ച  വൈകിട്ടോടെയാണ്  രാഹുൽ ഈശ്വറിനെ തിരുവനന്തപുരം സൈബർ പോലീസ്  കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് രാഹുലിനെ  വിശദമായി ചോദ്യം ചെയ്യുകയും ലാപ്ടോപ്പും  ഫോണുമടക്കം പരിശോധിക്കുകയും ചെയ്തിരുന്നു.

കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും  രാഹുൽ  ഈശ്വറും അടക്കം അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. മഹിളാ  കോൺഗ്രസ്  നേതാവ്  രഞ്ജിത പുളിക്കൻ അഡ്വക്കറ്റ് ദീപ ജോസഫ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...