Monday, August 24, 2026

സുപ്രീം കോടതികളിലെ ജാമ്യഹർജികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം ; ഇനി മുതൽ പകർപ്പ് നോഡൽ ഓഫീസർക്ക്  കൈമാറണം

Date:

ന്യൂഡൽഹി : സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന ജാമ്യ ഹർജികളിൽ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി രജിസ്ട്രി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചതിനെ തുടർന്നാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. ജാമ്യ ഹർജികളിൽ തീരുമാനം അടിയന്തിരമായി ഉണ്ടാകുന്നതിന് ഇത് ഫലപ്രദമാകുമെന്നാണ് നിഗമനം.

ഇനി മുതൽ ജാമ്യ ഹർജികൾ ഫയൽ ചെയ്താൽ ഉടൻ തന്നെ സർക്കാർ അഭിഭാഷകർക്ക് / നോഡൽ ഓഫീസർമാർക്ക് അതിന്റെ പകർപ്പ് കൈമാറണം എന്നാണ് മാർഗ്ഗരേഖയിൽ നിർദ്ദേശിച്ചിരിക്കുന്നത്. നോഡൽ ഓഫീസർക്ക് പകർപ്പ് കൈമാറിയതിന്റെ രേഖ ഹാജരാക്കിയാൽ മാത്രമേ ജാമ്യ ഹർജി ലിസ്റ്റ് ചെയ്യുകയുള്ളൂ. ഹർജി കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നോഡൽ ഓഫീസർ ഹാജർ ആയിരിക്കണമെന്നും മാർഗ്ഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നോഡൽ ഓഫീസർമാരുടെ പട്ടിക സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി ഹമീദ് ആണ് കേരളത്തിന്റെ അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളുടെ നോഡൽ ഓഫീസർ. മാർഗ്ഗരേഖയിലെ നിർദ്ദേശം ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി....

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...