Friday, April 10, 2026

ഭീഷണിയിൽ കിടുങ്ങി ഹൈക്കമാന്‍ഡ് ; കണ്ണൂർ സിറ്റ് പിടിച്ചുവാങ്ങി കെ. സുധാകരൻ

Date:

കണ്ണൂർ : നിലവിലെ കോൺഗ്രസിൻ്റെ കണ്ണൂർ എംപിയായ കെ സുധാകരൻ നിയമസഭയിലേക്കുള്ള കണ്ണൂർ സീറ്റ് ഉറപ്പിച്ചു. മാർത്തോൺ ചർച്ചയിൽ അവസാന നിമിഷം വരെ എംപിമാർ ആരും മത്സരിക്കേണ്ട എന്ന നിലപാടെടുത്ത ഹൈക്കമാൻ്റ് അവസാന നിമിഷം സുധാകരന് മുന്നിൽ കീഴടങ്ങി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, കണ്ണൂരിലെ അണികളെ വെച്ചും പാർട്ടിവിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണി മുഴക്കിയും കെ സുധാകരൻ സീറ്റ് പിടിച്ചുവാങ്ങുകയായിരുന്നു എന്നതാണ് സത്യം

കെ സുധാകരന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തുനിഞ്ഞാൽ അദ്ദേഹത്തോടൊപ്പം കണ്ണൂരിലെയും മറ്റും അണികളും നേതാക്കളും അടക്കം വലിയൊരു വിഭാഗം  പാർട്ടി വിട്ടുപോയേക്കാമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻ്റ് സമ്മതം മൂളിയതെന്നാണ് അടക്കം പറച്ചിൽ. സുധാകരന് സീറ്റ് നല്‍കിയില്ലെങ്കില്‍ പേരാവൂരിലടക്കം കണ്ണൂർ ജില്ലയിലെ പല മണ്ഡലങ്ങളിലേയും തിരിച്ചടിക്ക് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മറുപടി പറയേണ്ടിവരും എന്ന സൂചന നല്‍കുന്ന ഫ്ലക്‌സ് ബോര്‍ഡുകളും കണ്ണൂരിൽ ‘കെ എസ് ചേരി’ ഉയര്‍ത്തിയിരുന്നത് നേതൃത്വത്തിനുള്ള സുധാകരൻ്റെ താക്കീതായിരുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് സുധാകരൻ വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നതിന് തൊട്ടുമുമ്പാണ് സീറ്റ് അനുവദിച്ച്

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടിയൂരിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...