Thursday, April 9, 2026

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

Date:

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക് എത്തുകയാണ്.  ജനവിധിയെഴുതാൻ  രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള 23 ദിവസമാണ് ഇത്തവണ പ്രചരണത്തിനായി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്.  883 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഉള്ളത്. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പോലീസും സ്പെഷ്യൽ പോലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുപ്പ് ചുമതല.

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. അതിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൽഡിഎഫ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. പദ്ധതികൾ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു. അത് പത്ത് വർഷം മുൻപ് ജനങ്ങളുടെ ഓർമ്മയിലുള്ളതാണ്. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ തയ്യാറായി എന്നത് ജനങ്ങളുടെ അനുഭവത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവരും എൽഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രതിസന്ധികൾ നേരിടേണ്ടി വന്നു. തകർന്നുപോകുമെന്ന ഘട്ടമുണ്ടായി. എന്നാൽ ആ ഘട്ടങ്ങളിൽ നാടിനെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. അതെല്ലാം അതിജീവിച്ച് എല്ലാവർക്കും മാതൃകയാക്കാവുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് ജനങ്ങളെയാണ് വിശ്വസിച്ചത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം ജനങ്ങളോടൊപ്പമാണ് എൽഡിഎഫ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരുന്നത്. 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ ലഭിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യമാണ്. ജനാധിപത്യം നമ്മുടെ മണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉണ്ടാകണം. നല്ലവരെ തിരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...