Sunday, March 29, 2026

ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണൻ എല്‍ഡിഎഫ് സ്ഥാനാർത്ഥി ; ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക ലക്ഷ്യം

Date:

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജഗതി വാര്‍ഡില്‍  നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ മൂന്നുതവണയായി ബിജെപി വിജയിച്ചുവരുന്ന വാര്‍ഡാണിത്. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മന്ത്രിയുമായ കെ ബി ഗണേഷ്‌കുമാര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മുന്നണി ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് ബിക്കാണ് ജഗതി വാർഡ്.

കേരളാ കോണ്‍ഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. ബസ് ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുക. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്നതാണ് രാധാകൃഷ്ണൻ്റെ ദൗത്യം. ബിജെപി പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ ജഗതി വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ.വി. രാംകുമാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...