കോഴിക്കോട് : യുഡിഎഫിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റുകൾ ആവശ്യപ്പെടും. പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ, കെ.ടി. അബ്ദുറഹ്മാൻ എന്നിവർക്കായാണ് സീറ്റുകൾ ആവശ്യപ്പെടുന്നത്.
അൻവറിനായി ബേപ്പൂരോ തവനൂരോ ആവശ്യപ്പെടും. സജി മഞ്ഞക്കടമ്പനായി പൂഞ്ഞാർ, നിസാർ മേത്തറിനായി തൃക്കരിപ്പൂർ, കെ.ടി. അബ്ദുറഹ്മാനുവേണ്ടി കുന്ദമംഗലം എന്നീ സീറ്റുകൾക്കാണ് ആവശ്യമുന്നയിയ്ക്കുക. കേരളാ കോൺഗ്രസ് മാണി വിഭാഗം യുവജന നേതാവായിരുന്ന ആളാണ് സജി മഞ്ഞക്കടമ്പൻ. പിഡിപിയിൽ നിന്നാണ് നിസാർ മേത്തർ തൃണമൂൽ കോൺഗ്രസിൽ എത്തിയത്.
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനോ ഒൻപതിനോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തുമെന്നാണ് ധാരണ.
