Tuesday, October 6, 2026

സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ! ; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്

Date:

ബംഗളൂരു : കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നത്.

കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ ത്രോബോൾ ആൻഡ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് 32 വയസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ ശുചിമുറിയിൽ വെച്ച് രഹസ്യമായി പകർത്തിയത്. യലഹങ്ക സ്വദേശിയായ യുവതി ഫെബ്രുവരി 6 മുതൽ 8 വരെ നടന്ന ടൂർണമെന്റിന്റെ രണ്ടാം ദിവസമാണ് ഈ ദുരനുഭവത്തിന് ഇരയായത്. ഫെബ്രുവരി 13ന് ഇവർ സൈബർ ക്രൈം പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. വനിതാ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.

പ്രതി ആദ്യം യുവതിയുടെ സുഹൃത്തിനെയാണ് ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടത്. സുഹൃത്തിന്റെ അക്കൗണ്ട് യുവതിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി സന്ദേശമയച്ചത്. വീഡിയോകളെയും ചിത്രങ്ങളെയും കുറിച്ച് അറിഞ്ഞ സുഹൃത്ത് ഉടൻ തന്നെ വിവരം യുവതിയെ അറിയിയ്ക്കുകയായിരുന്നു. തുടർന്ന്, പ്രതി യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകണമെന്നും സ്വകാര്യ വീഡിയോ കോളുകൾ ചെയ്യണമെന്നും ആവശ്യപ്പെട്ട ഇയാൾ, വഴങ്ങിയില്ലെങ്കിൽ കൂടുതൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുഹൃത്തിനെയും ബ്ലാക്ക് മെയിൽ ചെയ്തതിനാൽ, ഇതിൽ യഥാർത്ഥ ലക്ഷ്യം ആരെയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...