Wednesday, October 7, 2026

‘മാറാത്തതായി ഒന്നുമില്ല’ ; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Date:

പാലക്കാട് : ശബരിമല യുവതിപ്രവേശന വിഷയം തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ സർക്കാർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് വിശദീകരിക്കാൻ തനിക്ക് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യ മൂല്യങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കോടതി വിധി വന്ന സാഹചര്യത്തിലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കിജനാധിപത്യത്തിന്റെ മാന്യത സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന പാലക്കാട് മാധ്യമങ്ങളുടെ ചോദ്യത്തിന് “മാറാത്തതായി ഒന്നുമില്ല” എന്നായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് വ്യക്തമാക്കേണ്ട സമയത്ത് അത് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...