Sunday, March 29, 2026

പറവൂരിൽ പോരാട്ടം പൊടിപാറും; വിഡി സതീശനെ മലർത്തിയടിക്കാൻ ഉറച്ച് എൽഡിഎഫ്, കൈപ്പമംഗലം എംഎൽഎ ടൈസൺ മാസ്റ്റർ പോരിനിറങ്ങും

Date:

കൊച്ചി : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലം പൊടിപാറും മത്സരം കാഴ്ചവെയ്ക്കും. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ വി ഡി സതീശൻ്റെ വിജയത്തുടർച്ചക്ക് തടയിടുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇടതുമുന്നണി. സിപിഐ നേതാവും നിലവിൽ കൈപ്പമംഗലം എംഎൽഎയുമായ ടൈസൺ മാസ്റ്ററെ പറവൂരിൽ പോരിനിറക്കാനാണ് എൽഡിഎഫ് തീരുമാനം. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.

വിസി സതീശനെതിരെ ശക്തനായ എതിരാളിയെ തന്നെ കളത്തിലിറക്കി ഇത്തവണ പറവൂർ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.  രണ്ടുതവണ കൈപ്പമംഗലം എംഎൽഎ ആയി അവിടുത്തുകാർക്കിടയിൽ പ്രിയങ്കരനായി മാറിയ ടൈസൺ മാസ്റ്റർക്ക് പറവൂരിലും ജനഹൃദയത്തിലേക്ക്  കടന്നുകയറാൻ കഴിയുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്.

2001- ൽ ആദ്യമായി പറവൂരിൽ നിന്ന് ജയിച്ച സതീശൻ, തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് ഇക്കുറി മത്സരത്തിന്നിറങ്ങുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് 2021- ൽ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു  വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...